മലയിടംതുരുത്തിൽ 
ടിപ്പർ കീഴ്മേല്‍ മറിഞ്ഞു



കിഴക്കമ്പലം മലയിടംതുരുത്ത് ജങ്ഷനില്‍ അമിതവേഗത്തിലെത്തിയ മിനി ടിപ്പർ കീഴ്മേല്‍ മറിഞ്ഞു. തിങ്കൾ പകല്‍ മൂന്നരയോടെയായിരുന്നു അപകടം. ചെമ്പറക്കി ഭാഗത്തുനിന്ന്‌ ലോഡുമായെത്തിയ ടിപ്പർ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മലയിടംതുരുത്ത് സഹകരണ ബാങ്കിന് എതിർവശത്തുള്ള വ്യക്തിയുടെ മതിലിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വാഹനങ്ങളുടെ അമിതവേഗത്തെത്തുടർന്ന് ഈ മേഖലയിൽ അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News