24 April Wednesday

മലയിടംതുരുത്തിൽ 
ടിപ്പർ കീഴ്മേല്‍ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കിഴക്കമ്പലം
മലയിടംതുരുത്ത് ജങ്ഷനില്‍ അമിതവേഗത്തിലെത്തിയ മിനി ടിപ്പർ കീഴ്മേല്‍ മറിഞ്ഞു. തിങ്കൾ പകല്‍ മൂന്നരയോടെയായിരുന്നു അപകടം. ചെമ്പറക്കി ഭാഗത്തുനിന്ന്‌ ലോഡുമായെത്തിയ ടിപ്പർ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മലയിടംതുരുത്ത് സഹകരണ ബാങ്കിന് എതിർവശത്തുള്ള വ്യക്തിയുടെ മതിലിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വാഹനങ്ങളുടെ അമിതവേഗത്തെത്തുടർന്ന് ഈ മേഖലയിൽ അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top