ജീവിത ശൈലി രോഗ പ്രതിരോധവും ചികിത്സയും ; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു



കൊച്ചി : ദേശീയ പോഷകാഹാര മാസാചാരണ ത്തിൻ്റെ ഭാഗമായി കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് ആയുഷ്മാൻ ഭവ ക്ലിനിക്കും ദേശാഭിമാനി ന്യൂസ്‌പേപ്പർ എംപ്ലോയീസ് യൂണിയൻ വനിത സബ്ബ് കമ്മിറ്റിയും ചേർന്ന്  " ജീവിത ശൈലി രോഗ പ്രതിരോധവും ചികിത്സയും ഹോമിയോപ്പതി, നാച്വറോപ്പതി, യോഗ എന്ന വിഷയത്തിൽ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.       ആയുഷ്മാൻ ഭവ മെഡിക്കൽ ആപ്പീസർ ഡോ: സാഗർ, നാച്വറോപ്പതി ഡോ: അജിത് കെ എ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിജി മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശാഭിമാനി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ, ന്യൂസ് എഡിറ്റർ ആർ സാംബൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ബി അജയ ഘോഷ്, എന്നിവർ ആശംസയും ഇന്ദുമോഹൻ സ്വാഗതവും യശോദ പ്രിയദർശിനി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News