25 April Thursday

ജീവിത ശൈലി രോഗ പ്രതിരോധവും ചികിത്സയും ; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കൊച്ചി : ദേശീയ പോഷകാഹാര മാസാചാരണ ത്തിൻ്റെ ഭാഗമായി കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് ആയുഷ്മാൻ ഭവ ക്ലിനിക്കും ദേശാഭിമാനി ന്യൂസ്‌പേപ്പർ എംപ്ലോയീസ് യൂണിയൻ വനിത സബ്ബ് കമ്മിറ്റിയും ചേർന്ന്  " ജീവിത ശൈലി രോഗ പ്രതിരോധവും ചികിത്സയും ഹോമിയോപ്പതി, നാച്വറോപ്പതി, യോഗ എന്ന വിഷയത്തിൽ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


 



 



 

ആയുഷ്മാൻ ഭവ മെഡിക്കൽ ആപ്പീസർ ഡോ: സാഗർ, നാച്വറോപ്പതി ഡോ: അജിത് കെ എ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിജി മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശാഭിമാനി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ, ന്യൂസ് എഡിറ്റർ ആർ സാംബൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ബി അജയ ഘോഷ്, എന്നിവർ ആശംസയും ഇന്ദുമോഹൻ സ്വാഗതവും യശോദ പ്രിയദർശിനി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top