ഇരട്ടകളുടെ എ പ്ലസ് നേട്ടം



കൂത്താട്ടുകുളം പ്ലസ്ടുവിന്‌ എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടവുമായി ഇരട്ടകളായ സൂസൻ തങ്കച്ചനും മരിയ തങ്കച്ചനും. പാലക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ബാച്ച്‌ വിദ്യാർഥികളാണ്‌ ഇവർ. പാലക്കുഴ മുണ്ടനാനിക്കൽ തങ്കച്ചൻ–-ജിനി ദമ്പതികളുടെ മക്കളാണ്. മരിയയ്ക്ക് 97.2 ശതമാനവും സൂസന് 96.2 ശതമാനം മാർക്കും ലഭിച്ചു. ഇരുവർക്കും എസ്എസ്എൽസിക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. സ്കൂളിൽ 57 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48 പേർ വിജയിച്ചു. 84.5 ശതമാനം വിജയം നേടിയ സ്കൂൾ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. Read on deshabhimani.com

Related News