27 April Saturday

ഇരട്ടകളുടെ എ പ്ലസ് നേട്ടം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


കൂത്താട്ടുകുളം
പ്ലസ്ടുവിന്‌ എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടവുമായി ഇരട്ടകളായ സൂസൻ തങ്കച്ചനും മരിയ തങ്കച്ചനും. പാലക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ബാച്ച്‌ വിദ്യാർഥികളാണ്‌ ഇവർ. പാലക്കുഴ മുണ്ടനാനിക്കൽ തങ്കച്ചൻ–-ജിനി ദമ്പതികളുടെ മക്കളാണ്.

മരിയയ്ക്ക് 97.2 ശതമാനവും സൂസന് 96.2 ശതമാനം മാർക്കും ലഭിച്ചു. ഇരുവർക്കും എസ്എസ്എൽസിക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. സ്കൂളിൽ 57 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48 പേർ വിജയിച്ചു. 84.5 ശതമാനം വിജയം നേടിയ സ്കൂൾ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top