ആശാ വർക്കേഴ്‌സ്‌ യൂണിയൻ 
ജില്ലാ സമ്മേളനം



കൊച്ചി ആശാ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം എം സി ജോസഫൈൻ നഗറിൽ (പപ്പൻചേട്ടൻ സ്‌മാരക ഹാൾ) സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ എ പി ലൗലി അധ്യക്ഷയായി. ലിസി വർഗീസ്‌, നിബി വർഗീസ്‌, എൽ ഗീത, അലി അക്‌ബർ, പി എസ്‌ മോഹനൻ, ടി മായാദേവി, ഷീബ ജൂഡ്‌, ജിഷ മനോജ്‌ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ അഗ്നിപഥ്‌ പദ്ധതി പിൻവലിക്കുക, പെട്രോൾ–-ഡീസൽ–-പാചകവാതക വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ഭാരവാഹികൾ: ടി മായാദേവി (ജില്ലാ പ്രസിഡന്റ്‌), ലിസി വർഗീസ്‌ (സെക്രട്ടറി), നിബി വർഗീസ്‌ (ട്രഷറർ), എ പി ലൗലി, ഷീബ ജൂഡ്‌ (വൈസ്‌ പ്രസിഡന്റുമാർ), ജമീല ബാബുരാജ്‌, ജിഷ മനോജ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ). Read on deshabhimani.com

Related News