28 March Thursday

ആശാ വർക്കേഴ്‌സ്‌ യൂണിയൻ 
ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


കൊച്ചി
ആശാ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം എം സി ജോസഫൈൻ നഗറിൽ (പപ്പൻചേട്ടൻ സ്‌മാരക ഹാൾ) സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ എ പി ലൗലി അധ്യക്ഷയായി. ലിസി വർഗീസ്‌, നിബി വർഗീസ്‌, എൽ ഗീത, അലി അക്‌ബർ, പി എസ്‌ മോഹനൻ, ടി മായാദേവി, ഷീബ ജൂഡ്‌, ജിഷ മനോജ്‌ എന്നിവർ സംസാരിച്ചു.

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ്‌ പദ്ധതി പിൻവലിക്കുക, പെട്രോൾ–-ഡീസൽ–-പാചകവാതക വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
ഭാരവാഹികൾ: ടി മായാദേവി (ജില്ലാ പ്രസിഡന്റ്‌), ലിസി വർഗീസ്‌ (സെക്രട്ടറി), നിബി വർഗീസ്‌ (ട്രഷറർ), എ പി ലൗലി, ഷീബ ജൂഡ്‌ (വൈസ്‌ പ്രസിഡന്റുമാർ), ജമീല ബാബുരാജ്‌, ജിഷ മനോജ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top