യുവതയ്‌ക്കൊപ്പം
നടന്ന്‌ 
ഡോ. ജോ ജോസഫ്‌



കൊച്ചി ആരോഗ്യമുള്ള തൃക്കാക്കരയ്ക്കായി ചെറുപ്പത്തിനൊപ്പം ചുവടുവച്ച്‌ ഡോ. ജോ ജോസഫ്‌. "ഹെൽത്തി തൃക്കാക്കര'  മുദ്രാവാക്യമുയർത്തി എൽഡിവൈഎഫ്‌ വൈറ്റില വെസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് വാക്കിൽ ചുറുചുറുക്കോടെ തൃക്കാക്കരയുടെ ഇടതുസാരഥിയും അണിചേർന്നു. രാവിലെ ഏഴിന്‌ കോരു ആശാൻ സ്ക്വയറിൽനിന്നാരംഭിച്ച നടത്തം തൈക്കൂടം ബണ്ട് റോഡിലാണ്‌ അവസാനിച്ചത്. നൂറുകണക്കിന് യുവജനങ്ങൾ നടത്തത്തിലുടനീളം അണിനിരന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി യൂത്ത് വാക്ക് ഫ്ലാഗ്ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, ജയിസ് സാമുവൽ, എ ആർ രഞ്ജിത്‌, അനീഷ് എം മാത്യു, സരിൻ ശശി ഉൾപ്പെടെയുള്ള നേതാക്കളും പങ്കാളിയായി. പിന്നീട്‌ നടത്തിയ സൈക്കിൾ സവാരിയിലും ഡോ. ജോ ജോസഫ്‌ പങ്കെടുത്തു. "യൂത്ത് ഫോര്‍ ജോ' എന്ന മുദ്രാവാക്യമുയർത്തി ചളിക്കവട്ടത്തുനിന്ന്‌ ആരംഭിച്ച്  സൈക്കിൾ സവാരി ഒബ്‌റോണ്‍ മാളിനുമുന്നിൽ സമാപിച്ചു. എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവരും ഒപ്പംകൂടി. Read on deshabhimani.com

Related News