29 March Friday

യുവതയ്‌ക്കൊപ്പം
നടന്ന്‌ 
ഡോ. ജോ ജോസഫ്‌

അമൽ ഷെെജുUpdated: Thursday May 26, 2022


കൊച്ചി
ആരോഗ്യമുള്ള തൃക്കാക്കരയ്ക്കായി ചെറുപ്പത്തിനൊപ്പം ചുവടുവച്ച്‌ ഡോ. ജോ ജോസഫ്‌. "ഹെൽത്തി തൃക്കാക്കര'  മുദ്രാവാക്യമുയർത്തി എൽഡിവൈഎഫ്‌ വൈറ്റില വെസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് വാക്കിൽ ചുറുചുറുക്കോടെ തൃക്കാക്കരയുടെ ഇടതുസാരഥിയും അണിചേർന്നു. രാവിലെ ഏഴിന്‌ കോരു ആശാൻ സ്ക്വയറിൽനിന്നാരംഭിച്ച നടത്തം തൈക്കൂടം ബണ്ട് റോഡിലാണ്‌ അവസാനിച്ചത്. നൂറുകണക്കിന് യുവജനങ്ങൾ നടത്തത്തിലുടനീളം അണിനിരന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി യൂത്ത് വാക്ക് ഫ്ലാഗ്ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, ജയിസ് സാമുവൽ, എ ആർ രഞ്ജിത്‌, അനീഷ് എം മാത്യു, സരിൻ ശശി ഉൾപ്പെടെയുള്ള നേതാക്കളും പങ്കാളിയായി. പിന്നീട്‌ നടത്തിയ സൈക്കിൾ സവാരിയിലും ഡോ. ജോ ജോസഫ്‌ പങ്കെടുത്തു. "യൂത്ത് ഫോര്‍ ജോ' എന്ന മുദ്രാവാക്യമുയർത്തി ചളിക്കവട്ടത്തുനിന്ന്‌ ആരംഭിച്ച്  സൈക്കിൾ സവാരി ഒബ്‌റോണ്‍ മാളിനുമുന്നിൽ സമാപിച്ചു. എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവരും ഒപ്പംകൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top