എസ്‌എന്‍ ജങ്ഷന്‍ സ്റ്റേഷനില്‍ കച്ചവടവും ഉഷാറാകും



കൊച്ചി വാണിജ്യസൗഹൃദ സൗകര്യങ്ങളുമായി എസ്‌എൻ ജങ്ഷൻ മെട്രോ സ്റ്റേഷൻ ഒരുങ്ങുന്നു. ജില്ലയിലെ ഏറ്റവുംവലിയ പാർപ്പിടമേഖലയായ എസ്എൻ ജങ്ഷനിൽ വാണിജ്യ–-വ്യാപാര ആവശ്യത്തിന് സ്ഥലം ലഭ്യമല്ല. ഇതുപരി​ഗണിച്ചാണ് എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷൻ വാണിജ്യ സൗകര്യങ്ങളോടെ സജ്ജമാക്കുന്നത്. 95,000 ചതുരശ്രയടി വിസ്തീർണമുള്ള സ്റ്റേഷനിൽ 29,300 അടി സ്ഥലം സംരംഭകർക്കും ബിസിനസുകാർക്കും ലഭ്യമാക്കും. ഓഫീസുകൾ, കോഫി ഷോപ്പുകൾ, ​ഗിഫ്റ്റ് ഷോപ്പുകൾ, സൂപ്പർമാർക്കറ്റ്, ആർട്ട്‌ ​ഗ്യാലറി എന്നിവയുണ്ടാകും. റോഡിൽനിന്ന് നേരിട്ട് ഇവിടേക്ക് പ്രവേശിക്കാം. അതുകൊണ്ടുതന്നെ മെട്രോയുടെ പ്രവർത്തനസമയം കഴിഞ്ഞാലും പ്രവേശനം സാധ്യമാണ്‌. Read on deshabhimani.com

Related News