യോഗ ദിനത്തിൽ ആവേശമായി ഫ്ലാഷ് മോബ്



കൊച്ചി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളംജില്ലാ ഹോമിയോആശുപത്രിയിൽ ആയുഷ്മാൻ ഭവയുടെ ആഭിമുഖ്യത്തിൽ യോഗ ടീമംഗങ്ങളുടെ സഹകരണത്തോടെ ജീവനക്കാർക്കും രോഗികൾക്കുമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ചികിത്സ തേടി എത്തിയ രോഗികൾക്ക് ഇത്‌ വേറിട്ട അനുഭവമായി .ആശുപത്രി സൂപ്രണ്ട് ഡോ ആർ കൃഷ്‌ണേന്ദു യോഗ ദിന സന്ദേശം നൽകി. തുടർന്ന്   ജീവനക്കാരും രോഗികളും പങ്കെടുത്ത യോഗ പരിശീലനവും നടത്തി.   Read on deshabhimani.com

Related News