മീൻകൃഷി വിളവെടുത്തു



പറവൂർ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി വിത്തും കൈക്കോട്ടും പരിപാടിയുടെ ഭാഗമായി ചേന്ദമംഗലത്ത് പ്രൊഫ. കെ എൻ ഭരതന്റെ പുരയിടത്തിൽ നടത്തിയ മീൻകൃഷി വിളവെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ്‌ കൃഷി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി രമേശ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ സി മോഹനൻ,  ഏരിയ സെക്രട്ടറി ടി ആർ ബോസ്, യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ നാസർ, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, സിപിഐ എം ചേന്ദമംഗലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി ആർ ലാലൻ, പഞ്ചായത്ത്‌ അംഗം കെ ആർ പ്രേംജി, എം ബി സ്റ്റാലിൻ, ശ്രീറാം ഭരതൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News