ഉന്നക്കുപ്പയിൽ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ മറിഞ്ഞു



മൂവാറ്റുപുഴ ലോറി ബൈക്കിലും വൈദ്യുതി പോസ്‌റ്റിലും ഇടിച്ചശേഷം കാറുമായി കൂട്ടിയിടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞു. എംസി റോഡിൽ മാറാടി ഉന്നക്കുപ്പയിൽ വെള്ളി രാവിലെ പത്തരയോടെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്കുവന്ന ലോറി കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും തുടർന്ന്‌ പോസ്റ്റിലും കാറിലും ഇടിച്ചശേഷം കാറും ലോറിയും താഴേക്ക് പതിച്ചു. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കുട്ടികളടക്കം ആറ് യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ ലോറിഡ്രൈവറെയും ബൈക്ക്, കാർ യാത്രികരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. Read on deshabhimani.com

Related News