29 March Friday

ഉന്നക്കുപ്പയിൽ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


മൂവാറ്റുപുഴ
ലോറി ബൈക്കിലും വൈദ്യുതി പോസ്‌റ്റിലും ഇടിച്ചശേഷം കാറുമായി കൂട്ടിയിടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞു. എംസി റോഡിൽ മാറാടി ഉന്നക്കുപ്പയിൽ വെള്ളി രാവിലെ പത്തരയോടെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്കുവന്ന ലോറി കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും തുടർന്ന്‌ പോസ്റ്റിലും കാറിലും ഇടിച്ചശേഷം കാറും ലോറിയും താഴേക്ക് പതിച്ചു.
വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കുട്ടികളടക്കം ആറ് യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ ലോറിഡ്രൈവറെയും ബൈക്ക്, കാർ യാത്രികരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top