കായല്‍ നീന്താനൊരുങ്ങുന്ന 
അഞ്ചുവയസ്സുകാരനെ അനുമോദിച്ചു



കവളങ്ങാട് വേമ്പനാട്ടുകായൽ നീന്തിക്കടക്കാനൊരുങ്ങുന്ന അഞ്ചുവയസ്സുകാരൻ നീരജ് ശ്രീകാന്തിനെ എസ്എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി അനുമോദിച്ചു. നീരജിന്റെ വീട്ടിലെത്തി എസ്എഫ്ഐ ലോക്കൽ സെക്രട്ടറി ഒ എ ബാസിത് ഉപഹാരം നൽകി. പല്ലാരിമംഗലം കണ്ണാപറമ്പിൽ ശ്രീകാന്തിന്റെയും അനുപമയുടെയും മകനാണ് നീരജ്. 21ന് രാവിലെ എട്ടിന് ആലപ്പുഴ ചേർത്തല തവണക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവുവരെയുള്ള 3.5 കിലോമീറ്റർ ദൂരമാണ് നീരജ് നീന്തുക. ഡിവൈഎഫ്ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, യൂണിറ്റ് പ്രസിഡന്റ് അൽഫാസ് റഹ്മാൻ, എസ്എഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ഫെമീസ് ബഷീർ, പ്രസിഡന്റ് മുഹമ്മദ് ഷാ, എസ് ശങ്കർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News