26 April Friday

കായല്‍ നീന്താനൊരുങ്ങുന്ന 
അഞ്ചുവയസ്സുകാരനെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


കവളങ്ങാട്
വേമ്പനാട്ടുകായൽ നീന്തിക്കടക്കാനൊരുങ്ങുന്ന അഞ്ചുവയസ്സുകാരൻ നീരജ് ശ്രീകാന്തിനെ എസ്എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി അനുമോദിച്ചു. നീരജിന്റെ വീട്ടിലെത്തി എസ്എഫ്ഐ ലോക്കൽ സെക്രട്ടറി ഒ എ ബാസിത് ഉപഹാരം നൽകി. പല്ലാരിമംഗലം കണ്ണാപറമ്പിൽ ശ്രീകാന്തിന്റെയും അനുപമയുടെയും മകനാണ് നീരജ്.

21ന് രാവിലെ എട്ടിന് ആലപ്പുഴ ചേർത്തല തവണക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവുവരെയുള്ള 3.5 കിലോമീറ്റർ ദൂരമാണ് നീരജ് നീന്തുക. ഡിവൈഎഫ്ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, യൂണിറ്റ് പ്രസിഡന്റ് അൽഫാസ് റഹ്മാൻ, എസ്എഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ഫെമീസ് ബഷീർ, പ്രസിഡന്റ് മുഹമ്മദ് ഷാ, എസ് ശങ്കർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top