തീപ്പെട്ടിക്കമ്പനിയിൽ തീപിടിത്തം



കൂത്താട്ടുകുളം കാക്കൂർ തീപ്പെട്ടിക്കമ്പനിയിൽ തീപിടിത്തം. വ്യാഴം ഉച്ചയോടെയാണ് സംഭവം. കൂത്താട്ടുകുളം അഗ്നി രക്ഷാസേന എത്തി തീയണച്ചു. തീപ്പെട്ടിക്കമ്പുകൾ ഉണക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സുരക്ഷാ മുൻകരുതൽ എടുത്തതിനാൽ ജീവനക്കാർക്ക് പരിക്കില്ല. Read on deshabhimani.com

Related News