എം ലീലാവതിയെ മന്ത്രി രാജീവ് സന്ദർശിച്ചു



കളമശേരി കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് നേടിയ ഡോ. എം ലീലാവതിയെ മന്ത്രി പി രാജീവ് സന്ദർശിച്ചു. പിറന്നാളിന്‌ തൊട്ടടുത്ത ദിവസം സമഗ്രസംഭാവനയ്‌ക്കുള്ള ഫെലോഷിപ് നേടിയ ലീലാവതിയെ മന്ത്രി ഷാളണിയിച്ച് അനുമോദിച്ചു. ഞായർ പകൽ 2.30ന്‌ കുസാറ്റ് ക്യാമ്പസിനുസമീപം പൈപ്പുലൈൻ റോഡിലെ ലീലാവതിയുടെ ‘ഉജ്വൽ’ വീട്ടിലായിരുന്നു സന്ദർശനം. ലീലാവതിയുടെ മകൻ വിനയകുമാർ, മുതിർന്ന സിപിഐ എം പ്രവർത്തകൻ എൻ കെ വാസുദേവൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News