വെബിനാര്‍ സംഘടിപ്പിച്ചു



കൊച്ചി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി "സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം' എന്നവിഷയത്തിൽ വനിതകൾക്കായി വെബിനാർ സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എ എൻ സിജിമോൾ അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അം​ഗം പി വി ഏലിയാമ്മ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് ഉദയൻ, വനിതാ സബ്കമ്മിറ്റി കൺവീനർ ലിൻസി വർ​ഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ എഫ്ബി പേജിൽ വെബിനാർ തത്സമയം സംപ്രേഷണം ചെയ്തു. Read on deshabhimani.com

Related News