മൂഴിക്കുളം ശാലയുടെ മലയാളം കലണ്ടർ പ്രകാശിപ്പിച്ചു



വൈറ്റില കർഷകദിനത്തിൽ മൂഴിക്കുളം ശാലയുടെ മലയാളം കലണ്ടർ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ എം വി നാരായണൻ പ്രകാശിപ്പിച്ചു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ്‌ പി പ്രകാശ് അധ്യക്ഷനായി. ജൈവകർഷകൻ ടി എ ശിവരാമൻ, മണികർണിക ദേശീയ ഫോട്ടോഗ്രഫി മത്സരത്തിൽ അംഗീകാരം നേടിയകെ പി ആന്റണി എന്നിവരെ ആദരിച്ചു. മൂഴിക്കുളം ശാല ഡയറക്ടർ പി ആർ പ്രേംകുമാർ, ഇ പി അനിൽ, ടി എ ശിവരാമൻ, കെ പി ആന്റണി എന്നിവർ സംസാരിച്ചു. പ്രമോദ് മാധവൻ രചിച്ച കർഷകഗീതം സുവർണ രാധ ആലപിച്ചു. തുടർന്ന് ആദിത്യ അനിൽ വയലിൻ സോളോയും കൃപാൽ സായിറാം മൃദംഗവും അവതരിപ്പിച്ചു.   Read on deshabhimani.com

Related News