വൈറ്റില
കർഷകദിനത്തിൽ മൂഴിക്കുളം ശാലയുടെ മലയാളം കലണ്ടർ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ എം വി നാരായണൻ പ്രകാശിപ്പിച്ചു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ് അധ്യക്ഷനായി. ജൈവകർഷകൻ ടി എ ശിവരാമൻ, മണികർണിക ദേശീയ ഫോട്ടോഗ്രഫി മത്സരത്തിൽ അംഗീകാരം നേടിയകെ പി ആന്റണി എന്നിവരെ ആദരിച്ചു.
മൂഴിക്കുളം ശാല ഡയറക്ടർ പി ആർ പ്രേംകുമാർ, ഇ പി അനിൽ, ടി എ ശിവരാമൻ, കെ പി ആന്റണി എന്നിവർ സംസാരിച്ചു. പ്രമോദ് മാധവൻ രചിച്ച കർഷകഗീതം സുവർണ രാധ ആലപിച്ചു. തുടർന്ന് ആദിത്യ അനിൽ വയലിൻ സോളോയും കൃപാൽ സായിറാം മൃദംഗവും അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..