സമാന്തരപാലം നിർമാണം: പൈലിങ് പുരോഗമിക്കുന്നു



കാലടി കാലടിയിൽ സമാന്തരപാലം നിര്‍മിക്കാനുള്ള പൈലിങ് പുരോഗമിക്കുന്നു. നിലവിലുള്ള പാലത്തി​ന്റെ പടിഞ്ഞാറുവശം അഞ്ച് മീറ്റർ അകലെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. രണ്ട് ഘട്ടമായി പൈലിങ് പൂർത്തിയാക്കി 18 ബീമുകൾ നിർമിക്കും. പുഴയിൽനിന്ന്‌ 13 മീറ്റര്‍ ആഴത്തിലാണ് പൈലിങ് നടത്തുന്നത്. മെയ് മുപ്പത്തൊന്നോടെ പുഴയിലെ ജോലികൾ തീർക്കാനാണ് തീരുമാനം. മൂവാറ്റുപുഴ അക്ഷയ ബിൽഡേഴ്സാണ് കരാറുകാർ.   Read on deshabhimani.com

Related News