18 December Thursday

സമാന്തരപാലം നിർമാണം: പൈലിങ് പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


കാലടി
കാലടിയിൽ സമാന്തരപാലം നിര്‍മിക്കാനുള്ള പൈലിങ് പുരോഗമിക്കുന്നു. നിലവിലുള്ള പാലത്തി​ന്റെ പടിഞ്ഞാറുവശം അഞ്ച് മീറ്റർ അകലെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. രണ്ട് ഘട്ടമായി പൈലിങ് പൂർത്തിയാക്കി 18 ബീമുകൾ നിർമിക്കും. പുഴയിൽനിന്ന്‌ 13 മീറ്റര്‍ ആഴത്തിലാണ് പൈലിങ് നടത്തുന്നത്. മെയ് മുപ്പത്തൊന്നോടെ പുഴയിലെ ജോലികൾ തീർക്കാനാണ് തീരുമാനം. മൂവാറ്റുപുഴ അക്ഷയ ബിൽഡേഴ്സാണ് കരാറുകാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top