പി ജെ ആന്റണിയെ അനുസ്‌മരിച്ചു



കൊച്ചി- പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പി ജെ ആന്റണി അനുസ്മരണം നടത്തി. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. ഫൗണ്ടേഷൻ നടത്തിയ വിപ്ലവ ഗാനരചനാ മത്സരത്തിലെ വിജയികൾക്ക് മേയർ എം അനിൽകുമാർ പുരസ്‌കാരം വിതരണം ചെയ്തു. ഡോ. കെ ജി പൗലോസ്, സി എം ദിനേശ്‌മണി, കെ എം ധർമൻ, പി ആർ റെനീഷ്, ബാബുരാജ് വൈറ്റില എന്നിവർ സംസാരിച്ചു. കണ്ണൂർ സംഘചേതനയുടെ "ചരട്‌' നാടകവും അരങ്ങേറി. Read on deshabhimani.com

Related News