"പിടിയരിപ്പാള' പ്രകാശിപ്പിച്ചു



കോതമംഗലം കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും സിഐടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറിയുമായ എം എസ് ശശിയുടെ രണ്ടാമത്‌ പുസ്തകമായ "പിടിയരിപ്പാള'കവിതാസമാഹാരം പ്രകാശിപ്പിച്ചു. ഐശ്വര്യ കലാകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യകാരൻ സുരേഷ് തെക്കീട്ടലിൽനിന്ന്‌ കവി മുരളീധരൻ പുന്നക്കാട്‌ പുസ്തകം ഏറ്റുവാങ്ങി. സമ്മേളനം ഡോ. ധർമരാജ് അടാട്ട് ഉദ്ഘാനം ചെയ്തു. ഇ എസ് അബ്ദുൾ ഖാദർ അധ്യക്ഷനായി. രവിത ഹരിദാസ്, കെ കെ നാസർ, മനോജ് നാരായണൻ, പി എം പരീത്, കെ കെ സുകു, എം എസ് ശശി, സി കെ വിദ്യാസാഗർ, അഷറഫ് ബാവ, രാജൻ സൈനുദീൻ, റാബി അബ്ദുൾ ഖാദർ, വി സി സ്കറിയ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News