19 April Friday

"പിടിയരിപ്പാള' പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


കോതമംഗലം
കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും സിഐടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറിയുമായ എം എസ് ശശിയുടെ രണ്ടാമത്‌ പുസ്തകമായ "പിടിയരിപ്പാള'കവിതാസമാഹാരം പ്രകാശിപ്പിച്ചു. ഐശ്വര്യ കലാകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യകാരൻ സുരേഷ് തെക്കീട്ടലിൽനിന്ന്‌ കവി മുരളീധരൻ പുന്നക്കാട്‌ പുസ്തകം ഏറ്റുവാങ്ങി.

സമ്മേളനം ഡോ. ധർമരാജ് അടാട്ട് ഉദ്ഘാനം ചെയ്തു. ഇ എസ് അബ്ദുൾ ഖാദർ അധ്യക്ഷനായി. രവിത ഹരിദാസ്, കെ കെ നാസർ, മനോജ് നാരായണൻ, പി എം പരീത്, കെ കെ സുകു, എം എസ് ശശി, സി കെ വിദ്യാസാഗർ, അഷറഫ് ബാവ, രാജൻ സൈനുദീൻ, റാബി അബ്ദുൾ ഖാദർ, വി സി സ്കറിയ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top