സ്വാതന്ത്ര്യച്ചുവർ ഒരുക്കി 
ആലുവ സെന്റ് സേവ്യേഴ്സ്



ആലുവ സ്വാതന്ത്ര്യത്തിന്റെ 75–-ാംവർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലുവ സെന്റ്‌ സേവ്യേഴ്സ് കോളേജിൽ സ്വാതന്ത്ര്യച്ചുവർ ഒരുങ്ങി. എൻഎസ്എസ്, എൻസിസി, പെയിന്റിങ്‌ ആൻഡ്‌ ഫോട്ടോഗ്രഫി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചുവരൊരുക്കിയത്. 50 വിദ്യാർഥിനികൾ 20 മണിക്കൂറുകൊണ്ടാണ് ചിത്രം വരച്ചത്‌. സ്വാതന്ത്ര്യസമരം, നവോത്ഥാന മുന്നേറ്റങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന രീതിയിലാണ് ചുവർ ഒരുക്കുന്നതെന്ന് പ്രിൻസിപ്പൽ പ്രൊഫ. മിലൻ ഫ്രാൻസ് അറിയിച്ചു.   Read on deshabhimani.com

Related News