3190 പ്രവാസികൾ ഇന്ന്‌ എത്തും



നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 3190 പ്രവാസികൾകൂടി എത്തും.  റിയാദ്, ഷാർജ, റാസൽഖൈമ, ദമാം, കോലാലംപുർ, ദുബായ്, ന്യൂയോർക്ക്, ലണ്ടൻ, അബഹ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ വരുന്നത്.  എയർഇന്ത്യ എക്സ്പ്രസ്, എയർഇന്ത്യ, സ്പൈസ്ജെറ്റ് , എയർഏഷ്യ, ഇൻഡിഗോ, ഗോഎയർ, എമിറേറ്റ്സ്, സൗദി എയർലൈൻസ്, ഇത്തിഹാദ് എന്നീ  കമ്പനികളാണ് പ്രത്യേക സർവീസ് നടത്തുന്നത്. ശനിയാഴ്ച ഒമ്പതു വിമാനങ്ങളിലായി 1790 പ്രവാസികൾ കൊച്ചിയിലെത്തി. Read on deshabhimani.com

Related News