മീൻ സംസ്കരണശാലയിൽ 
അമോണിയം ചോർന്നു



മട്ടാഞ്ചേരി മീൻ സംസ്കരണശാലയിൽ അമോണിയം ചോർന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ചെമ്മീൻസ് ജങ്ഷനുസമീപമുള്ള നാഷണൽ സീ ഫുഡ്സ് കമ്പനിയിൽനിന്നാണ് അമോണിയം ചോർന്നത്. ചൊവ്വ രാത്രി ഒമ്പതോടെയാണ് സംഭവം. പ്രദേശവാസികളിൽ ചിലർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ അഗ്നി രക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചത്. അമോണിയം ടാങ്കിന്റെ വാൽവിലുണ്ടായ തകരാറാണ് അമോണിയം ചോർച്ചയ്ക്ക് കാരണമായത്. മട്ടാഞ്ചേരിയിൽനിന്ന് മൂന്ന് യൂണിറ്റ്‌ അഗ്നി രക്ഷാസേനയെത്തി വെള്ളം ഒഴിച്ചാണ് ചോർച്ച ശമിപ്പിച്ചത്.   Read on deshabhimani.com

Related News