25 April Thursday

മീൻ സംസ്കരണശാലയിൽ 
അമോണിയം ചോർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022


മട്ടാഞ്ചേരി
മീൻ സംസ്കരണശാലയിൽ അമോണിയം ചോർന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ചെമ്മീൻസ് ജങ്ഷനുസമീപമുള്ള നാഷണൽ സീ ഫുഡ്സ് കമ്പനിയിൽനിന്നാണ് അമോണിയം ചോർന്നത്. ചൊവ്വ രാത്രി ഒമ്പതോടെയാണ് സംഭവം. പ്രദേശവാസികളിൽ ചിലർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ അഗ്നി രക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചത്.

അമോണിയം ടാങ്കിന്റെ വാൽവിലുണ്ടായ തകരാറാണ് അമോണിയം ചോർച്ചയ്ക്ക് കാരണമായത്. മട്ടാഞ്ചേരിയിൽനിന്ന് മൂന്ന് യൂണിറ്റ്‌ അഗ്നി രക്ഷാസേനയെത്തി വെള്ളം ഒഴിച്ചാണ് ചോർച്ച ശമിപ്പിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top