സ്പെഷ്യൽ ട്രെയിനിങ് സെന്റർ 
ഉദ്ഘാടനം ചെയ്‌തു



കൊച്ചി സമഗ്രശിക്ഷാ കേരള കടവന്ത്ര സെന്റ്‌ ജോസഫ് യുപി സ്കൂളിലെ സ്പെഷ്യൽ ട്രെയിനിങ് സെന്റർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് ഉദ്ഘാടനം ചെയ്‌തു.  സുജ ലോനപ്പൻ അധ്യക്ഷയായി. യുആർസി ബ്ലോക്ക് പ്രോഗ്രാം കോ–-ഓർഡിനേറ്റർ പി എ നിഷാദ് ബാബു പദ്ധതി വിശദീകരിച്ചു. അശ്വതി കെ രാജ്, ബിൻസി അജയൻ, രാജി പാറയ്ക്കൽ, സീമ മാത്യു എന്നിവർ സംസാരിച്ചു. സമഗ്രശിക്ഷാ കേരള എറണാകുളം യുആർസിയുടെ കീഴിൽ കടവന്ത്ര സെന്റ്‌ ജോസഫ് യുപി സ്കൂളിലും തൃക്കണാർവട്ടം എൽപിഎസിലുമായി രണ്ട് സ്പെഷ്യൽ ട്രെയിനിങ്‌ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. രണ്ട് സ്കൂളിലുമായി 96 ഇതര സംസ്ഥാന കുട്ടികളാണ് പഠിക്കുന്നത്. Read on deshabhimani.com

Related News