26 April Friday

സ്പെഷ്യൽ ട്രെയിനിങ് സെന്റർ 
ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


കൊച്ചി
സമഗ്രശിക്ഷാ കേരള കടവന്ത്ര സെന്റ്‌ ജോസഫ് യുപി സ്കൂളിലെ സ്പെഷ്യൽ ട്രെയിനിങ് സെന്റർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് ഉദ്ഘാടനം ചെയ്‌തു.  സുജ ലോനപ്പൻ അധ്യക്ഷയായി. യുആർസി ബ്ലോക്ക് പ്രോഗ്രാം കോ–-ഓർഡിനേറ്റർ പി എ നിഷാദ് ബാബു പദ്ധതി വിശദീകരിച്ചു. അശ്വതി കെ രാജ്, ബിൻസി അജയൻ, രാജി പാറയ്ക്കൽ, സീമ മാത്യു എന്നിവർ സംസാരിച്ചു.

സമഗ്രശിക്ഷാ കേരള എറണാകുളം യുആർസിയുടെ കീഴിൽ കടവന്ത്ര സെന്റ്‌ ജോസഫ് യുപി സ്കൂളിലും തൃക്കണാർവട്ടം എൽപിഎസിലുമായി രണ്ട് സ്പെഷ്യൽ ട്രെയിനിങ്‌ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. രണ്ട് സ്കൂളിലുമായി 96 ഇതര സംസ്ഥാന കുട്ടികളാണ് പഠിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top