ശിശുസൗഹൃദ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു



കോതമംഗലം ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ശിശുസൗഹൃദ ശുചിമുറി സമുച്ചയം ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് ആധുനികരീതിയില്‍ ടോയ്‌ലറ്റ് കോംപ്ലക്സ് നിര്‍മിച്ചിട്ടുളളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശോഭ വിനയന്‍, പിടിഎ പ്രസിഡന്റ് അബു വട്ടപ്പാറ, പ്രിന്‍സിപ്പല്‍ നയന ദാസ്, പ്രധാനാധ്യാപിക ടി എൻ സിന്ധു, സോംജി ഇരമല്ലൂര്‍, സലാം കാവാട്ട്, പി എ സുബൈര്‍, സി എ മുഹമ്മദ്, കെ എം റെമില്‍, കെ എച്ച് സൈനുദീന്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News