26 April Friday

ശിശുസൗഹൃദ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


കോതമംഗലം
ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ശിശുസൗഹൃദ ശുചിമുറി സമുച്ചയം ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് ആധുനികരീതിയില്‍ ടോയ്‌ലറ്റ് കോംപ്ലക്സ് നിര്‍മിച്ചിട്ടുളളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശോഭ വിനയന്‍, പിടിഎ പ്രസിഡന്റ് അബു വട്ടപ്പാറ, പ്രിന്‍സിപ്പല്‍ നയന ദാസ്, പ്രധാനാധ്യാപിക ടി എൻ സിന്ധു, സോംജി ഇരമല്ലൂര്‍, സലാം കാവാട്ട്, പി എ സുബൈര്‍, സി എ മുഹമ്മദ്, കെ എം റെമില്‍, കെ എച്ച് സൈനുദീന്‍ എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top