സിപിഐ എം ജില്ലാ പഠനക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു



കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിൽ 23, 24, 25 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ പഠനക്യാമ്പിന്റെ  സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ കെ ശിവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, കെ കെ ഗോപി, കെ ടി പൊന്നച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ അനിൽകുമാർ (ചെയർമാൻ), കെ എ ജോയി (സെക്രട്ടറി), കെ കെ *ശിവൻ (ട്രഷറർ). Read on deshabhimani.com

Related News