എംപിയും എംഎൽഎയും അവഗണിക്കുന്നു ; മൂവാറ്റുപുഴയിൽ പ്രതിഷേധം



മൂവാറ്റുപുഴ മൂവാറ്റുപുഴ നിയോജകമണ്ഡലത്തോടുള്ള ഡീൻ കുര്യാക്കോസ് എംപിയുടെയും മാത്യു കുഴൽനാടൻ എംഎൽഎയുടെയും അവഗണനയ്ക്കും നിഷ്‌ക്രിയത്വത്തിനും എതിരെ എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കച്ചേരിത്താഴത്ത് ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലത്തെ പൂർണമായി അവഗണിക്കുന്ന ഡീൻ കുര്യാക്കോസ് എംപിയും മാത്യു കുഴൽനാടൻ എംഎൽഎയും പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നില്ല. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികൾ സ്വന്തം പേരിലാക്കാനുള്ള  നുണപ്രചാരണമാണ് ഇരുവരും നടത്തുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കൺവീനർ എൻ അരുൺ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ ഷൈൻ ജേക്കബ്, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഇമ്മാനുവൽ പാലക്കുഴി  സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ എ നവാസ്, എൻസിപി മണ്ഡലം പ്രസിഡന്റ്‌ വിൽസൺ നെടുങ്കല്ലേൽ, ജില്ലാ കമ്മിറ്റി അംഗം അബ്രഹാം കൂടമ്പിള്ളി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News