19 April Friday

എംപിയും എംഎൽഎയും അവഗണിക്കുന്നു ; മൂവാറ്റുപുഴയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


മൂവാറ്റുപുഴ
മൂവാറ്റുപുഴ നിയോജകമണ്ഡലത്തോടുള്ള ഡീൻ കുര്യാക്കോസ് എംപിയുടെയും മാത്യു കുഴൽനാടൻ എംഎൽഎയുടെയും അവഗണനയ്ക്കും നിഷ്‌ക്രിയത്വത്തിനും എതിരെ എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കച്ചേരിത്താഴത്ത് ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു.
മണ്ഡലത്തെ പൂർണമായി അവഗണിക്കുന്ന ഡീൻ കുര്യാക്കോസ് എംപിയും മാത്യു കുഴൽനാടൻ എംഎൽഎയും പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നില്ല. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികൾ സ്വന്തം പേരിലാക്കാനുള്ള  നുണപ്രചാരണമാണ് ഇരുവരും നടത്തുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കൺവീനർ എൻ അരുൺ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ ഷൈൻ ജേക്കബ്, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഇമ്മാനുവൽ പാലക്കുഴി  സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ എ നവാസ്, എൻസിപി മണ്ഡലം പ്രസിഡന്റ്‌ വിൽസൺ നെടുങ്കല്ലേൽ, ജില്ലാ കമ്മിറ്റി അംഗം അബ്രഹാം കൂടമ്പിള്ളി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top