കോതമംഗലത്തുനിന്ന്‌ ഗവി യാത്ര തുടങ്ങി



കോതമംഗലം കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന്‌ ആരംഭിച്ച ഗവി യാത്ര ആന്റണി ജോൺ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. എടിഒ കെ ജി ജയകുമാർ അധ്യക്ഷനായി. ജനറൽ കൺട്രോളിങ്‌ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ–-ഓർഡിനേറ്റർ എൻ ആർ രാജീവ്, കെ പി സാജു, പി എ നജ്മുദീൻ, എൻ രാജീവ് എന്നിവർ പങ്കെടുത്തു. 380 കിലോമീറ്ററുള്ള യാത്രയിൽ 100 കിലോമീറ്റർ നിബിഢവനത്തിലൂടെ വന്യമൃഗങ്ങളെയടക്കം കണ്ടുപോകുന്നതരത്തിലാണ് യാത്ര. അഞ്ച്‌ ഡാമുകളും യാത്രയിൽ കാണാം. രാവിലെ നാലിന് കോതമംഗലം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന സർവീസ് മൂവാറ്റുപുഴ, തൊടുപുഴ, പാലാ-, പൊൻകുന്നം, മണിമല, റാന്നിവഴി പത്തനംതിട്ടയിൽ ഏഴിന്‌ എത്തും. 7.30ന് അവിടെനിന്ന്‌ ഗവിയിലേക്ക് യാത്രതിരിക്കും. മൂഴിയാർ ആങ്ങാംമുഴി കക്കി ഡാം, കൊച്ചുപമ്പ- ഗവി സത്രം, വള്ളക്കടവ് -വഴി വണ്ടിപ്പെരിയാർ എത്തും. പരുന്തുംപാറയും സന്ദർശിച്ച് അതേ റൂട്ടിൽ വൈകിട്ട് 6.30ന് തിരിച്ച് രാത്രി 9.30ന് കോതമംഗലത്ത് എത്തും. എൻട്രി ഫീസും ഉച്ചഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ടിക്കറ്റ് നിരക്ക്. Read on deshabhimani.com

Related News