20 April Saturday

കോതമംഗലത്തുനിന്ന്‌ ഗവി യാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


കോതമംഗലം
കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന്‌ ആരംഭിച്ച ഗവി യാത്ര ആന്റണി ജോൺ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. എടിഒ കെ ജി ജയകുമാർ അധ്യക്ഷനായി. ജനറൽ കൺട്രോളിങ്‌ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ–-ഓർഡിനേറ്റർ എൻ ആർ രാജീവ്, കെ പി സാജു, പി എ നജ്മുദീൻ, എൻ രാജീവ് എന്നിവർ പങ്കെടുത്തു.
380 കിലോമീറ്ററുള്ള യാത്രയിൽ 100 കിലോമീറ്റർ നിബിഢവനത്തിലൂടെ വന്യമൃഗങ്ങളെയടക്കം കണ്ടുപോകുന്നതരത്തിലാണ് യാത്ര. അഞ്ച്‌ ഡാമുകളും യാത്രയിൽ കാണാം. രാവിലെ നാലിന് കോതമംഗലം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന സർവീസ് മൂവാറ്റുപുഴ, തൊടുപുഴ, പാലാ-, പൊൻകുന്നം, മണിമല, റാന്നിവഴി പത്തനംതിട്ടയിൽ ഏഴിന്‌ എത്തും. 7.30ന് അവിടെനിന്ന്‌ ഗവിയിലേക്ക് യാത്രതിരിക്കും.

മൂഴിയാർ ആങ്ങാംമുഴി കക്കി ഡാം, കൊച്ചുപമ്പ- ഗവി സത്രം, വള്ളക്കടവ് -വഴി വണ്ടിപ്പെരിയാർ എത്തും. പരുന്തുംപാറയും സന്ദർശിച്ച് അതേ റൂട്ടിൽ വൈകിട്ട് 6.30ന് തിരിച്ച് രാത്രി 9.30ന് കോതമംഗലത്ത് എത്തും. എൻട്രി ഫീസും ഉച്ചഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ടിക്കറ്റ് നിരക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top