കളമശേരി നഗരസഭ അവിശ്വാസപ്രമേയം ; ബിജെപി സഹായിച്ചു; യുഡിഎഫ്‌ 
ചെയർപേഴ്സൺ രക്ഷപ്പെട്ടു

ഒരു കൈ സഹായം: കളമശേരിയിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാതെ കോൺഗ്രസ് നേതാവിനൊപ്പം ഇറങ്ങിപ്പോകുന്ന ബിജെപി അംഗം പ്രമോദ് തൃക്കാക്കര


കളമശേരി കോൺഗ്രസ് ഭരണം നിലനിർത്താൻ അവസരവാദ നിലപാടെടുത്ത് വോട്ടെടുപ്പിൽനിന്ന് ബിജെപി കൗൺസിലർ വിട്ടുനിന്നതോടെ കളമശേരി നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് സ്വതന്ത്രൻ കെ എച്ച് സുബൈർ ഉൾപ്പെടെ ഒപ്പിട്ട് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷയ്ക്കുമെതിരെ രണ്ട് അവിശ്വാസപ്രമേയങ്ങൾ നൽകിയിരുന്നു. അധ്യക്ഷയ്‌ക്കെതിരെയുള്ള പ്രമേയമാണ് തിങ്കളാഴ്ച ചർച്ചചെയ്ത് വോട്ടിനിട്ടത്. ചൊവ്വാഴ്ച ഉപാധ്യക്ഷയ്‌ക്കെതിരെയുള്ള പ്രമേയം ചർച്ചയ്‌ക്കെടുക്കും. യുഡിഎഫ് സ്വതന്ത്രൻ ഉൾപ്പെടെ ഇടതുപക്ഷത്തുള്ള 21 അംഗങ്ങൾ സഭയിലെത്തി. 20 അംഗങ്ങളുള്ള യുഡിഎഫിൽനിന്ന് ജമാൽ മണക്കാടൻമാത്രമാണ് സഭയിലെത്തിയത്. ഏക ബിജെപി അംഗം പ്രമോദ് തൃക്കാക്കരയും അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക് എത്തി. വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ ജമാൽ മണക്കാടനൊപ്പം പ്രമോദ് തൃക്കാക്കര സഭയിൽനിന്ന് ഇറങ്ങിപ്പോയി. ലീഗിലെയും കോൺഗ്രസിലെയും കൗൺസിലർമാർക്ക് യോഗത്തിൽനിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നൽകിയിരുന്നു. എന്നാൽ, യുഡിഎഫിൽനിന്ന് ജമാൽ മണക്കാടൻമാത്രം യോഗത്തിൽ പങ്കെടുത്തത് ബിജെപി അംഗമായ പ്രമോദ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് തടയാനാണെന്ന് എൽഡിഎഫ് ആരോപിച്ചു. Read on deshabhimani.com

Related News