മന്ത്രി പി രാജീവ് കണക്കന്‍കടവ് പാലം 
സന്ദര്‍ശിച്ചു



കൊച്ചി ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ജാഗ്രതാനിർദേശം നൽകുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തതായി മന്ത്രി പി രാജീവ് പറഞ്ഞു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം അദ്ദേഹം കണക്കൻകടവ് പാലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എല്ലാ ഷട്ടറുകളും ഉയർത്തിയ കണക്കൻകടവ്‌ റഗുലേറ്റർ കം ബ്രിഡ്‌ജിൽ ഒഴുക്കിൽ തടികൾ വന്ന്‌ അടഞ്ഞതിനാൽ ഒരു ഷട്ടർ ഭാഗികമായി താഴ്‌ത്തി. അഗ്നി രക്ഷാസേന തടികൾ മാറ്റുകയും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്തു.   Read on deshabhimani.com

Related News