25 April Thursday

മന്ത്രി പി രാജീവ് കണക്കന്‍കടവ് പാലം 
സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


കൊച്ചി
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ജാഗ്രതാനിർദേശം നൽകുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തതായി മന്ത്രി പി രാജീവ് പറഞ്ഞു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം അദ്ദേഹം കണക്കൻകടവ് പാലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എല്ലാ ഷട്ടറുകളും ഉയർത്തിയ കണക്കൻകടവ്‌ റഗുലേറ്റർ കം ബ്രിഡ്‌ജിൽ ഒഴുക്കിൽ തടികൾ വന്ന്‌ അടഞ്ഞതിനാൽ ഒരു ഷട്ടർ ഭാഗികമായി താഴ്‌ത്തി. അഗ്നി രക്ഷാസേന തടികൾ മാറ്റുകയും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top