വെബിനാർ സംഘടിപ്പിച്ചു



കൊച്ചി : പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻ ഭവ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ദിനത്തോടനുബന്ധിച്ചു   വെബിനാർ സംഘടിപ്പിച്ചു. ചോറ്റാനിക്കര ഡോ പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് അസി. പ്രൊഫ. ഡോ: ഗണേഷ് ദാസ്, ആയുഷ്മാൻ ഭവ നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ: നിതിൻ സി എസ് എന്നിവർ വെബിനാർ നയിച്ചു. ആയുഷ്മാൻ ഭവ കൺവീനർ ഡോ : സുമാ വർഗീസ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ : അമൃത എം ടി കൃതജ്ഞതയും അർപ്പിച്ചു Read on deshabhimani.com

Related News