കന്നി 20 പെരുന്നാൾ ഇന്ന് സമാപിക്കും



കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ 337–-ാംഓർമപ്പെരുന്നാൾ ചൊവ്വാഴ്‌ച സമാപിക്കും. തിങ്കളാഴ്ച പകൽ നഗരത്തിൽ നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചൊവ്വ രാവിലെ എട്ടിന് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് വിശ്വാസികൾക്ക് പാച്ചോർ നേർച്ച നൽകും.10.30ന് ലേലം. വൈകിട്ട് നാലിന് വികാരി ജോസ് പരത്തുവയൽ കൊടിയിറക്കും. Read on deshabhimani.com

Related News