മുന്നറിയിപ്പിന് പുല്ലുവില; 
കടലിൽ കുളി 
ജീവൻ പണയംവച്ച്‌



മട്ടാഞ്ചേരി ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് പതിവാകുന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത്‌ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് കുളിക്കാനിറങ്ങുന്നവരിൽ സഞ്ചാരികളും പ്രദേശവാസികളുമുണ്ട്‌. ഞായർ രാവിലെമുതൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ തിരക്കായിരുന്നു. കനത്ത കാറ്റും മഴയും നിലനിൽക്കെയാണ് സംഭവം. ജില്ലയിൽ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി അപകടം പതിവായ സാഹചര്യത്തിൽ ബീച്ചുകളിൽ വിനോദസഞ്ചാരത്തിന് എത്തുന്നവരും കടലിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണമെന്ന് കലക്ടർ ജാഫർ മാലിക് രണ്ടാഴ്‌ചമുമ്പ്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. വൈപ്പിനിൽ മൂന്നിടത്തായി മൂന്നുപേർ കടലിൽ മുങ്ങിമരിച്ച സാഹചര്യത്തിലായിരുന്നു ജാഗ്രതാനിർദേശം. Read on deshabhimani.com

Related News