24 April Wednesday

മുന്നറിയിപ്പിന് പുല്ലുവില; 
കടലിൽ കുളി 
ജീവൻ പണയംവച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


മട്ടാഞ്ചേരി
ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് പതിവാകുന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത്‌ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് കുളിക്കാനിറങ്ങുന്നവരിൽ സഞ്ചാരികളും പ്രദേശവാസികളുമുണ്ട്‌. ഞായർ രാവിലെമുതൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ തിരക്കായിരുന്നു. കനത്ത കാറ്റും മഴയും നിലനിൽക്കെയാണ് സംഭവം.

ജില്ലയിൽ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി അപകടം പതിവായ സാഹചര്യത്തിൽ ബീച്ചുകളിൽ വിനോദസഞ്ചാരത്തിന് എത്തുന്നവരും കടലിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണമെന്ന് കലക്ടർ ജാഫർ മാലിക് രണ്ടാഴ്‌ചമുമ്പ്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. വൈപ്പിനിൽ മൂന്നിടത്തായി മൂന്നുപേർ കടലിൽ മുങ്ങിമരിച്ച സാഹചര്യത്തിലായിരുന്നു ജാഗ്രതാനിർദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top