കുഴികളടയ്‌ക്കാതെ റോഡിൽ
വരയിടൽ; പ്രതിഷേധം



അങ്കമാലി ദേശീയപാതയിലെ കുഴികളടയ്‌ക്കാതെ വശങ്ങളിൽ വരയിടുന്നതിൽ പ്രതിഷേധം. കറുകുറ്റി ഭാഗത്ത്‌ ദേശീയപാതയുടെ കിഴക്കുവശത്തെ സർവീസ് റോഡിന്റെ വശങ്ങൾ മാർക്ക് ചെയ്യുന്നതിനിടെ പരിസരവാസികൾ പരാതി ഉന്നയിച്ചു. പരാതി ഗൗനിക്കാതെ ദേശീയപാത അധികൃതർ വര പൂർത്തിയാക്കി.  സർവീസ് റോഡിൽ പലയിടത്തും കുഴികളാണ്. അപകടങ്ങളും നിത്യസംഭവമാണ്. പല കുഴികളുടെയും സമീപത്തായി നാട്ടുകാർ സൂചന ബോർഡ് സ്ഥാപിച്ചിട്ടുമുണ്ട്. കരയാംപറമ്പുമുതൽ കറുകുറ്റിവരെ ദേശീയപാതയുടെ ഇടതുവശത്ത് വൈദ്യുത ലൈറ്റുകൾ സ്ഥാപിക്കുന്നതിന്‌ നടപടിയില്ല. ഇവിടെ സ്ഥാപിക്കേണ്ട വൈദ്യുതക്കാലുകൾ വർഷങ്ങളായി മീഡിയനിൽ കിടന്ന് വെയിലും മഴയുംകൊണ്ട് തുരുമ്പെടുത്ത് നശിക്കുകയാണ്. Read on deshabhimani.com

Related News