ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള 
നീക്കം ചെറുക്കണം: എം എ ബേബി



കാലടി ജനാധിപത്യസമൂഹത്തിൽ പൗരന്റെ സ്വകാര്യ അവകാശമാണ് മതവിശ്വാസമെന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. ധർമരാജ് അടാട്ടിന്റെ പേരിലുള്ള എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം സർവകലാശാല സെമിനാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖം: ദർശനവും പ്രസക്തിയും’ എന്നതായിരുന്നു പ്രഭാഷണവിഷയം. ഭരണഘടനയുടെ ആമുഖത്തിലെ ഉദാത്ത ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭാരതീയർ ബാധ്യസ്ഥരാണ്‌. ഭരണഘടനയെ ജനകീയവും പുരോഗമനപരവുമാക്കണം. ഇന്ത്യൻ ഭരണഘടനയുടെ നന്മകളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പാർലമെന്റിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്നും എം എ ബേബി പറഞ്ഞു. വിസി പ്രൊഫ. എം വി നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ആർ അംബിക അധ്യക്ഷയായി. ഡോ. ധർമരാജ് അടാട്ട് രചിച്ച പുസ്തകങ്ങൾ എം എ ബേബി പ്രകാശിപ്പിച്ചു. പ്രോ വിസി പ്രൊഫ. കെ മുത്തുലക്ഷ്മി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. ധർമരാജ് അടാട്ട്, ഡോ. ടി മിനി, ഡോ. കെ എൽ പത്മദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News