26 April Friday

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള 
നീക്കം ചെറുക്കണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022


കാലടി
ജനാധിപത്യസമൂഹത്തിൽ പൗരന്റെ സ്വകാര്യ അവകാശമാണ് മതവിശ്വാസമെന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. ധർമരാജ് അടാട്ടിന്റെ പേരിലുള്ള എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം സർവകലാശാല സെമിനാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖം: ദർശനവും പ്രസക്തിയും’ എന്നതായിരുന്നു പ്രഭാഷണവിഷയം. ഭരണഘടനയുടെ ആമുഖത്തിലെ ഉദാത്ത ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭാരതീയർ ബാധ്യസ്ഥരാണ്‌. ഭരണഘടനയെ ജനകീയവും പുരോഗമനപരവുമാക്കണം. ഇന്ത്യൻ ഭരണഘടനയുടെ നന്മകളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പാർലമെന്റിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്നും എം എ ബേബി പറഞ്ഞു.

വിസി പ്രൊഫ. എം വി നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ആർ അംബിക അധ്യക്ഷയായി. ഡോ. ധർമരാജ് അടാട്ട് രചിച്ച പുസ്തകങ്ങൾ എം എ ബേബി പ്രകാശിപ്പിച്ചു. പ്രോ വിസി പ്രൊഫ. കെ മുത്തുലക്ഷ്മി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. ധർമരാജ് അടാട്ട്, ഡോ. ടി മിനി, ഡോ. കെ എൽ പത്മദാസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top